ambala

അമ്പലപ്പുഴ: വ്യാസമഹാസഭ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വ്യാസപൂർണ്ണിമ ആഘോഷങ്ങൾ ചേർത്തല ഗവ. പോളിടെക്നിക്ക് ലക്ചറർ എസ്. ശ്രീരേഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്സി.വി .പീതാംബരൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണൻ, സംസ്ഥാന ഉപദേശക സമിതി പ്രസിഡന്റ് വി.സി. റാംമോഹൻ , സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ , ജില്ലാ ജനറൽ സെക്രട്ടറി സരീഷ് ദേവപുരം ,ഖജാൻജി വി.ഗോപാലകൃഷ്ണൻ, കണ്ണകി മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹേമലത , ബിമൽ ജോഷി , അനിൽ അറപ്പേൽ തുടങ്ങിയവർ സംസാരിച്ചു.