ആലപ്പുഴ : കാറപകടത്തിൽപ്പെട്ടു മരണമടഞ്ഞ കാൽ നടയാത്രക്കാരി അമ്പലപ്പുഴ കോമന പുതുവൽ വീട്ടിൽ പൊന്നുവിന്റെ കടുംബത്തിന് 18,75,300 രൂപയും പലിശയും നൽകാൻ ആലപ്പുഴ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി എസ്.സജികുമാർ വിധിച്ചു. 2018 ഫെബ്രുവരി 11ന് ദേശീയ പാതയിൽ അമ്പലപ്പുഴ പായൽക്കുളങ്ങര ഭാഗത്തായിരുന്നു അപകടം. കോടതി ചെലവടക്കം ആകെ 25 ലക്ഷം രൂപ ആശ്രിതർക്കു ലഭിക്കും. ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ എസ്.ജ്യോതികുമാർ, അശ്വനി എസ്.ബാബു എന്നിവർ കോടതിയിൽ ഹാജരായി.