ചേർത്തല : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ടീം ചേർത്തല നടത്തുന്ന മൂന്നാമത് മിനി മാരത്തോൺ മത്സരം ആഗസ്റ്റ് 11ന് നടക്കും. ഏഴ് കിലോമീറ്ററാണ് ദൈർഘ്യം. 2010 ലോ അതിന് മുമ്പോ ജനിച്ച സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. ഒന്നു മുതൽ മൂന്നുവരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് പ്രൈസും ട്രോഫികളും നൽകും. പങ്കെടുക്കുന്നവർക്കെല്ലാം സമ്മാനങ്ങൾ ഉണ്ടാകും. രജിസ്‌ട്രേഷന് ഫോൺ: 9446453726, 9020347770 .