ആലപ്പുഴ : കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എയും കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന സി.ബി.സി വാര്യർ അനുസ്മരണവും മെരിറ്റ് അവാർഡ് വിതരണവും എച്ച്. സലാം എൽ.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുരളികൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘടനാംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും ഫലകവും വിതരണം ചെയ്തു. തുടർന്ന് വിംഗ്‌സ് ട്രെയിനിംഗ് അക്കാഡമി ഡയറക്ടർ ലാലു മലയിലിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസ് സെമിനാറും നടന്നു. കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് ഡി. സജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.ഉല്ലാസ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ഇക്ബാൽ, ഷീജ ആർ, എസ്.കലേഷ്, രശ്മി എസ്.ബാലൻ, ദിവ്യ എസ്.മണി, ബൈറ മുഹമ്മദ്, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.