ചേർത്തല:കേരള സബർമതി സാംസ്‌കാരിക വേദിയും,പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയും ജില്ലാ ഭരണകൂടം, പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട് മെന്റ്,വിദ്യാഭ്യാസ വകുപ്പ്,ലൈബ്രറി കൗൺസിൽ എന്നിവയും സംയുക്തമായി വായന മാസാചരണ സമാപനം സംഘടിപ്പിക്കും. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ബി. എഡ് കോളേജ് ഓഡിറ്ററിയത്തിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങ് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള സബർമതി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിക്കും.പി.എൻ.പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് രവി പാലത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തും.സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം സ്വാഗതം പറയും.