ഹരിപ്പാട് : നഗരസഭ നാല് ഏഴ് വാർഡുകളിൽ പ്രവർത്തിക്കുന്ന തൃപ്പക്കുടം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കൗൺസിലർ ബിജു മോഹനൻ ഉദ്ഘാടനം ചെയ്തു .തൃപ്പക്കുടം നാഷണൽ ഹൈവേ റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ പ്രസാദ് കുമാറിനെ വേദിയിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ആയുർവേദ ഡോക്ടർ കെ.എ.സൽമാൻ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ആർ രാജേഷ് പ്രസിഡന്റ് ശശിച്ചിട്ടിയാർ ,രക്ഷാധികാരി ചന്ദ്രശേഖരൻ പിള്ള, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.