മാവേലിക്കര: നവീകരിച്ച ചെട്ടികുളങ്ങര ഈരേഴ നടുനീളം 13-ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും സ്‌കോളർഷിപ്പ്, ക്ഷേമപെൻഷൻ വിതരണ സമ്മേളനവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര നിർവ്വഹിച്ചു. കരയോഗം പ്രസിഡന്റ് ആർ. രാജശേഖരൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പങ്കജാക്ഷൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, മേഖലാ പ്രതിനിധി ആർ.ശശിധരൻ പിള്ള, പ്രതിനിധി സഭാംഗം വി.രവികുമാർ, ശ്രീഭദ്രാ വനിതാ സമാജം പ്രസിഡന്റ് എൽ.ഗീതാകുമാരി, സെക്രട്ടറി ജയശ്രീ ഓമനക്കുട്ടൻ, കരയോഗം ട്രഷറർ ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.