ആലപ്പുഴ : ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി ജില്ലാ മഹിള കോൺഗ്രസ് നേതൃത്വത്തിൽ അമൃതം
പരിപാടിക്ക് തുടക്കമായി. ആലപ്പുഴ വനിത ശിശു ആശുപത്രിയിലേക്ക് ശുദ്ധജല വിതരണത്തിനുള്ള വാട്ടർ പ്യൂരിഫയറും മറ്റുപകരണങ്ങളും നൽകി. ജില്ലാ പ്രസിഡന്റ് ബബിത ജയനിൽ നിന്നും ഡോ. അഞ്ജുവും നഴ്‌സിംഗ് സൂപ്രണ്ട് മിനിയും ചേർന്ന് ഏറ്റുവാങ്ങി. ഉഷ സദാനന്ദൻ, സുജാ ജോൺ, കുഞ്ഞുമോൾ രാജു, സീനത്ത് നാസർ, കൃഷ്ണകുമാരി, ശ്രീലത ഓമനക്കുട്ടൻ, ഷിത ഗോപിനാഥ്, ജമീല ബീവി, കെ.എസ്.ബീന, അമ്പിളി അരവിന്ദ്, ഷാനി ചാൾസ്, ചിത്രമ്മാൾ, മിനി സാറാമ്മ, ടി.എസ്.ജാസ്മിൻ, ശ്രീലേഖ മനു, മിനി മോൾ, റംലത്ത്, മിനിക്കുട്ടി, വിമലമ്മ എന്നിവർ പങ്കെടുത്തു.