മാവേലിക്കര: ഗ്രേറ്റർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത 25 വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. ലയൺസ് ക്ഷേമ പദ്ധതികളുടെ ഭാഗമായ സ്ത്രീ ശാക്തീകരണം പദ്ധതിയുടെ ഭാഗമായാണ് വിതരണം നടന്നത്. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ സൈക്കിൾ വിതരണോദ്ഘാടനവും ട്രാഫിക് നിയമങ്ങളുടെ ബോധവത്കരണ ക്ലാസും നടത്തി. പ്രസിഡന്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി എസ്.സന്തോഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ അഡ്വ.നാഗേന്ദ്ര മണി, വി.കെ.സജീവ്, ആർ.രാജേഷ്, ജേക്കബ് നീണ്ടിശ്ശേരി, സുരേഷ് ബാബു, യോഹന്നാൻ, എൽ.വേണുഗോപാൽ എന്നിവർ സംസാരിച്ചു.