മാവേലിക്കര: കേരള കർഷകസംഘം മാവേലിക്കര ഏരിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. വി.മാത്തുണ്ണി അദ്ധ്യക്ഷനായി. മുരളി തഴക്കര, ജി.അജയകുമാർ, ഡോ.കെ.മോഹൻകുമാർ, അഡ്വ.കെ.സജികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.മാത്തുണ്ണി (പ്രസിഡന്റ്), ആർ.മോഹൻ കുമാർ, സുലേഖകുമാരി, ഡി.പങ്കജാക്ഷൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ.കെ.സജികുമാർ (സെക്രട്ടറി), കെ.രഘുപ്രസാദ്, കെ.ആർ രാജീവ്, നന്ദകുമാർ (ജോ.സെക്രട്ടറിമാർ), രാജൻ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.