മാവേലിക്കര: 24, 25 തീയതികളിൽ മാവേലിക്കരയിൽ നടക്കുന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം സമ്മേളന സംഘാടക സമിതിയുടെ നേതൃത്വത്തിൽ കല്ലുമല ആക്കനാട്ടുകര മാക്രിമട പുഞ്ചയിൽ നടന്ന നാടൻ ചൂണ്ടയിടൽ മത്സരം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എസ്.കെ ദേവദാസ്, ജി.രമേശ് കുമാർ, ബി.വിശ്വനാഥൻ, നികേഷ് തമ്പി, എസ്.ശ്രീകുമാർ, കെ.രഘുപ്രസാദ്, വിഷ്ണു ഗോപിനാഥ്, സെൻ സോമൻ, അഡ്വ.മെറിൽ.എം ദാസ് എന്നിവർ പങ്കെടുത്തു.