s

മാവേലിക്കര : തഴക്കര പഞ്ചായത്ത്‌ കുന്നം 5ാം വാർഡിൽ ആരംഭിച്ച ബി.ജെ.പി ശക്തികേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനം ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ അനൂപ് നിർവഹിച്ചു. ബൂത്ത്‌ പ്രസിഡന്റ് ശിവദാസൻ അധ്യക്ഷനായി. സമ്മേളനത്തിൽ ബി.ജെ.പി മാവേലിക്കര മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കുരെത്ത് മുഖ്യപ്രഭാഷണം നടത്തി. തഴക്കര ഏരിയ കമ്മിറ്റി പ്രസിഡന്റ് മഹേഷ് വഴുവാടി, കൃഷ്ണകുമാർ കുന്നം, ന്യുനപക്ഷമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജീൻ വർഗീസ്, ഹരികുമാർ മുല്ലശ്ശേരിൽ എന്നിവർ സംസാരിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരരെ ആദരിച്ചു.