ചേർത്തല:കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മെരിറ്റ് അവാർഡ് വിതരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.യു.സുരേഷ് കുമാർ കരിയർ ഗൈഡൻസ് ക്ലാസും,ജി.എസ്.പ്രദീപ് മോട്ടിവേഷൻ ക്ലാസും നയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ,സുദർശനാ ഭായി,ജി.ശശികല എന്നിവർ സംസാരിച്ചു. ബി. സലിം,സി.വി.മനോഹരൻ,ടി.വി.ബൈജു,എൻ.ജയൻ,സുദീപ് പി.ദാസ് എന്നിവർ പങ്കെടുത്തു.പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി പി.ജെ.കുഞ്ഞപ്പൻ സ്വാഗതവും ട്രഷറർ എം.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.