ചേർത്തല: നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വയലാർ പഞ്ചായത്ത് 7ാം വാർഡിൽ കാക്കശേരിൽ സജീവ്, സുനിത ദമ്പതികളുടെ മകൻ സുബിജിത്ത് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടേ അരീപ്പറമ്പ്– അർത്തുങ്കൽ ഐ.ടി.സി റോഡിലെ ഗാന്ധിജി ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം.നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. കളവംകോടത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സഹോദരി: സീതാലക്ഷ്മി.