ആലപ്പുഴ: നഗരത്തിൽ കൊങ്ങിണിചുടുകാടിന് സമീപം എഴുപതുകാരൻ വീട്ടിൽ ഒറ്റപ്പെട്ട് അവശനായി കഴിയുന്നു. പഴയ എക്സൈസ് ഓഫീസിനു തെക്കുവശം മുത്തുപുരയിടത്തിൽ ആസാദ് (ബാഷ) ആണ് രോഗബാധിതനായി താമസിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിലാണ് തീർത്തും അവശനായതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി ആക്രി പെറുക്കിയാണ് ജീവിച്ചിരുന്നത്. വായ്ക്കുള്ളിൽ വ്രണം വന്നതോടെ ആഹാരമിറക്കാനും ബുദ്ധിമുട്ടുണ്ട്. ഭക്ഷണം എത്തിച്ചു നൽകുന്ന ബന്ധുവല്ലാതെ മറ്റാരും തിരിഞ്ഞുനോക്കാനില്ലെന്നും പ്രദേശവാസികൾ പറയുന്നു. സർക്കാർ നൽകിയ ഭൂമിയിൽ പണി തീരാത്ത വീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിക്കുന്നത്. ആക്രി പെറുക്കി ശേഖരിച്ച സാധനങ്ങളടക്കം വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്.

സാമൂഹ്യനീതി വകുപ്പ് അടിയന്തരമായി ഇടപ്പെട്ട് ആസാദിന്റെ ജീവൻ രക്ഷിക്കണം

- ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവർത്തകൻ