ആലപ്പുഴ : കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളത്തോടനുബന്ധിച്ച് നടന്ന സിനിമ താരം നെസ്ലിൻ ഉദ്ഘാടനം ചെയ്തു. സിനിമ താരം ശിവ മുഖ്യാതിഥിയായി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹാഷിർ എൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.സന്തോഷ് സ്വാഗതംപറഞ്ഞു. പൊലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. പി.ധനേഷ് , അരുൺകൃഷ്ണൻ, ഇക്ബാൽ,മനു മോഹൻ, വിനു കെ. പി, ട്രഷറർ ആന്റണി രതീഷ്, ആർ. റെജികുമാർ, കെ പി ഒ എ ട്രഷറർ ജോൺ ടി. എൽ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ടും മറ്റ് കലാപരിപാടികളും അരങ്ങേറി.