ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഓഫീസ് റവന്യൂ ഡിവിഷണൽ ഓഫീസിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷൻ അദ്ധ്യക്ഷനായി. വള്ളംകളിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 25ന് വൈകിട്ട് 4.30ന് കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.