മുഹമ്മ: ശിവഗിരീശ്വരം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷണം പോയി. പ്രാർത്ഥനാ ഹാളിലാണ് ഇത് സൂക്ഷിക്കുന്നത്. ജൂണിൽ നടന്ന പ്രതിഷ്ഠാ വാർഷികത്തിന് ശേഷം കാണിക്ക വഞ്ചി തുറന്നിരുന്നില്ലെന്ന് ക്ഷേത്ര യോഗം ഭാരവാഹികൾ പറഞ്ഞു. മുഹമ്മ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്ത് എത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അപരിചിതരായ രണ്ടു പേർ ക്ഷേത്ര പരിസരത്ത് ബൈക്കിൽ കറങ്ങുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.