ആലപ്പുഴ: ആറാമത് മുല്ലയ്ക്കൽ കോടിയർച്ചനയ്ക്ക് വൻ ഭക്തജന പ്രവാഹം. ആഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന കോടി അർച്ചനയ്ക്ക് പുതുമന മധുസൂദനൻ നമ്പൂതിരി, പുതുമന വാസുദേവൻ നമ്പൂതിരി, പുതുമന ദമോധരൻ നമ്പൂതിരി എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ആറു കോടിയർച്ചനകൾ നടന്നിട്ടുള്ള ക്ഷേത്രങ്ങൾ ഭാരതത്തിൽ തന്നെ വിരളമാണ് എന്നത് മഹായജ്ഞത്തിന്റെ സവിശേഷതയും പ്രാധാന്യവും വർദ്ധിപ്പിക്കുന്നു. മുല്ലയ് ക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, കോടിയർച്ചന കമ്മറ്റി ചെയർമാൻ ആർ.കൃഷ്ണൻ, കോ ചെയർമാൻ എ.മണി, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി, ഉപദേശക സമിതി സെക്രട്ടറി കെ.പദ്മകുമാർ, വൈസ് പ്രസിഡന്റ് എസ്.വിനോദ്, കമ്മറ്റി അംഗം കെ.എം.ബാബു, കെ.രഘു രാജ പിള്ള, വെങ്കിട്ട നാരായണൻ, പി.ബി. ശിവദാസ്, പി. എസ്.ശശിലാൽ, ബി.വിജയകുമാർ, രക്ഷധികാരികളായ അനിൽ കുമാർ. ആർ.ശശി കുമാർ പറമ്പിൽ, പി. ബി. ശിവദാസ്, പി.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകുന്നു.