sadff

പൂച്ചാക്കൽ: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ 2000-2002 ഹ്യൂമാനിറ്റീസ് ബാച്ച് വിദ്യാർത്ഥികൾ, പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഗാന്ധിയൻ സ്റ്റഡീസ് പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വീ ഹെല്പ് എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പരിപാടിക്ക് നേതൃത്വം നൽകി. കൂട്ടായ്മ ഭാരവാഹികളായ മനോജ് കുമാർ, സനിൽകുമാർ, ജെൽസൻ ജെയിംസ്, രതീഷ്, അദ്ധ്യാപകരായ ഉസ്മാൻ, പ്രദീപ്, സിജിൻ, സിസി.പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.