കായംകുളം: കോൺഗ്രസ് പുള്ളിക്കണക്ക് മേഖല വാർഡ് , ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി.കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. ബി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈ.ഹാരിസ് , മണ്ഡലം വൈസ് പ്രസിഡന്റ് കെ.ജനാർദ്ദനൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സൗദാമിനി രാധാകൃഷ്ണൻ ,സി.ചന്ദ്രബാബു, പ്രമോദ് അണ്ടുക്കാട്ട്, കൃഷ്ണപിള്ള, ശങ്കരൻ, റ്റി.ഷാജി, ഭാസി പിള്ള, ജാഫർ കുട്ടി, പി.സി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.