sasdf

ആലപ്പുഴ : പുന്നപ്ര അറവുകാട് എൽ.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് മിനിമോൾ ജെ.എം സംസാരിച്ചു.

ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിലേക്ക് ചാന്ദ്രമനുഷ്യനെയെത്തിച്ചത് കുട്ടികളെ ആവേശ ത്തിലാക്കി. ഏറേ നേരം കുട്ടികളുമായി ചാന്ദ്രമനുഷ്യൻ സംവദിച്ചു. ചാന്ദ്രദിനപ്പാട്ടുകൾ, സ്കിറ്റ്,ഡാൻസ്, ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം, പ്ലാനറ്റോറിയം ഷോ എന്നിവയും നടന്നു.