a

മാവേലിക്കര: വെട്ടിയാർ എൻ.എസ്.എസ് കരയോഗ സംയുക്തസമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാ‌ർഡ്, ധനസഹായ വിതരണം, പ്രതിഭകളെ ആദരിക്കൽ, പഠനോപകരണ വിതരണം, ഉത്സവഗ്രാന്റ് വിതരണം, അനുമോദന സമ്മേളനം എന്നിവ നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനവും അവാർ‌ഡ്ദാനവും നിർവ്വഹിച്ചു. എൻ.എസ്.എസ് കരയോഗ സംയുക്തസമിതി പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനായി. കെ.ശ്രീധരൻപിള്ള, കുസുമകുമാരി, സുനിൽ രാമനെല്ലൂർ, എം.ജി തുളസിദാസ്, വിനോദ് കുമാർ, ആർ.പ്രകാശ്, കെ.മണിക്കുട്ടൻപിള്ള, കെ.ആർ സദാശിവക്കുറുപ്പ്, എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് കരയോഗ സംയുക്തസമിതി സെക്രട്ടറി സുജിത്ത് വെട്ടിയാർ സ്വാഗതവും വൈസ് പ്രസിഡന്റ് വി.വിജയൻ പിള്ള നന്ദിയും പറഞ്ഞു.