കുട്ടനാട്: ഡെങ്കിപ്പനി പിടിപെട്ട മലയാളിയായ കോളേജ് അദ്ധ്യാപിക ബാംഗ്ലൂരിൽ നിര്യാതയായി. ബാംഗ്ലൂർ ജ്യോതിനിവാസ് കോളേജ് അദ്ധ്യാപികയും രാമങ്കരി കവലയ്ക്കൽ വർഗ്ഗീസ് കുഞ്ചാക്കോയുടേയും സുബിമോൾ വർഗ്ഗീസിന്റെയും മകളുമായ ആൽഫി വർഗ്ഗീസ്(23) ആണ് മരിച്ചത്. പനി പിടിപെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ബാംഗ്ലൂർ സെന്റ് ഫിലോമിന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽഫിയുടെ നില ഇന്നലെ ഉച്ചകഴിഞ്ഞതോടെ വഷളാകുകയും മരിക്കുകയുമായിരുന്നു . മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. സംസ്ക്കാരം പിന്നീട്. ഏകസഹോരൻ :അലക്സ് വർഗ്ഗീസ് .