അമ്പലപ്പുഴ : നാനാ ജാതി മതസ്ഥരായ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പുഴുക്ക് നേർച്ചയോടെ പുന്നപ്ര മാർ ഗ്രിഗോരിയോസ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ കർക്കിടക തിരുനാൾ സമാപിച്ചു. പുഴുക്ക് നേർച്ച കാർമൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ഫാ. തോമസ് ചൂളപ്പറമ്പിൽ ആശീർവദിച്ചു. ഇടവക വികാരി ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം, ട്രസ്റ്റിമാരായ എം.ജി.തോമസ്കുട്ടി മുട്ടശ്ശേരിൽ, അഡ്വ. പ്രദീപ് കൂട്ടാല, ബിജു ജോസഫ് തൈപ്പാട്ടിൽ,തിരുനാൾ കമ്മിറ്റി കൺവീനർ ജോണി വെട്ടിക്കേരിചിറ തുടങ്ങിയവർ പ്രദക്ഷിണത്തിനും പുഴുക്ക് നേർച്ചയ്ക്കും കലാസന്ധ്യയ്ക്കും നേതൃത്വം നൽകി.