മാന്നാർ: എന്റെ ചെങ്ങന്നൂർ സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെയും ദേവസ്വംബോർഡ് പമ്പാ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണ പരിപാടി ഇന്ന് ഉച്ചയ്ക്ക് 2ന് പമ്പാകോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചെങ്ങന്നൂർ അസി.എക്സൈസ് ഇൻസ്പെക്ടർ സജികുമാർ.പി ഉദ്ഘാടനം നിർവഹിക്കും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.പ്രിയ മോൾ.പി അദ്ധ്യക്ഷത വഹിക്കും. എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് അംഗം ശ്രീരാജ് വിജയൻ, അനീഷ് ടി.എൻ, അനീസ് നാഥൻപറമ്പിൽ, ജോൺസൺ ജി.കെ എന്നിവർ സംസാരിക്കും. ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ഹാഗിയോസ് കൊല്ലം 'വിലാപങ്ങൾക്ക് വിട' എന്ന പാവ നാടകം അവതരിപ്പിക്കും.