yhj

ഹരിപ്പാട് : വാഹനാപകടത്തിൽ മരണമടഞ്ഞ യുവ ക്ഷീരകർഷകൻ കരുവാറ്റ പുത്തൻ കണ്ടത്തിൽ രഞ്ജിത്ത് രവിയുടെ (37) വീട് മന്ത്രി ജെ. ചിഞ്ചു റാണി സന്ദർശിച്ചു. മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ മണി വിശ്വനാഥ്, ജില്ല ക്ഷീരവികസന ഓഫീസർ നിഷ. വി ഷരീഫ്, ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ പി. രമ്യ, ഹരിപ്പാട് ക്ഷീരവികസന ഓഫീസർ അശ്വതി.വി. ആർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി.വി രാജീവ്, കരുവാറ്റ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.ജയപ്രസാദ്, സി.പി.എം കരുവാറ്റ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാജു, ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ രാജൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അശ്വിൻ സി.രാജു, സെക്രട്ടറി ആർ.അഞ്ജലി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.