1

കുട്ടനാട് : ലയൺസ് ക്ലബ് ഒഫ് വെളിയനാട് ഭാരവാഹികളായി. കെ.എം.ജോബ് (പ്രസിഡന്റ്) , കെ.എസ്.ശരത് (സെക്രട്ടറി),എ.അജികുമാർ( അഡ്മിനിസ്ട്രേറ്റർ), ജോസഫ് കുര്യൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. ഡിസ്ട്രിക് 318 ബിയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാബു തോട്ടുങ്കൽ അദ്ധ്യക്ഷനായി. നിർദ്ധന രോഗികൾക്കുള്ള ധനസഹായം റീജിയൺ ചെയർപേഴ്സൺ എം.കെ.ജോസഫ് വിതരണം ചെയ്തു. ആർ.രാജേഷ്, പി.സി.ചാക്കോ, ജി.സൂരജ്, കെ.സി.എബ്രഹാം, ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു.