maharudram-pradakshinam

മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഒമ്പതാമത് മഹാരുദ്ര യജ്ഞത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. ആലുവ തന്ത്രവിദ്യാലയത്തിലെ ആചാര്യന്മാരുടെ നേതൃത്വത്തിൽ കലശാഭിഷേകം നടന്നു. തുടർന്ന് നടന്ന വിജ്ഞാന സദസിൽ ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫ. സരിത അയ്യർ ശ്രീരുദ്രമന്ത്രമാഹാത്മ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യജ്ഞശാലയിൽ ഇന്ന് രാവിലെ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ശ്രീരുദ്രഹോമം, കലശാലങ്കാര പ്രദക്ഷിണം, കലശാഭിഷേകം എന്നിവ നടക്കും. തുടർന്ന് യുവരാജ് ഗോകുൽ പ്രഭാഷണം നടത്തും. വൈകിട്ട് ഭഗവതി സേവ, ഉമാമഹേശ്വര പൂജ, അയ്യപ്പ ഭക്തി ഭജനാവലി.