ആലപ്പുഴ: പുന്നപ്ര കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പുതിയതായി എൻജിനിയറിംഗ് പ്രവേശനം പ്രതീഷിച്ചു കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ എൻജിനിയറിംഗ് ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു. 25, 26 തീയതികളിൽ സഹകരണ എൻജിനിയറിംഗ് കോളജ് സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ നൂതന സാങ്കേതിക വിഷയങ്ങളെപ്പറ്റി വിദഗ്ദ്ധർ ക്ലാസെടുക്കും. ഫോൺ 938721829, 9947139652.