ആലപ്പുഴ: ബസ് സർവീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ താലൂക്കിൽ നടന്ന ജനകീയ സദസിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിന് ശുപാർശ നൽകാൻ തീരുമാനിച്ചു. കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ ഭവനിൽ എച്ച്. സലാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ആലപ്പുഴ ജനറൽ ആശുപത്രി വഴി വണ്ടാനം-എസ്.എൻ. കവല-ചമ്പക്കുളം റൂട്ടും പുത്തനമ്പലം-മുഹമ്മ-എം.സി. ജോൺ കമ്പനി വഴി പ്രൈവറ്റ് ബസ് സ്റ്റാന്റ് റൂട്ടും അനുവദിക്കാനാണ് ശുപാർശ. റൂട്ടുകൾക്ക് അനുമതി ലഭിക്കുന്നതോടെ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തും.