ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 263-ാം നമ്പർചിങ്ങോലി ശാഖയിൽ നടന്ന വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളും കുടുംബ സംഗമവും യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ കുട്ടികൾക്ക് യോഗം ഡയറക്ടർ എം.കെ. ശ്രീനിവാസൻ പുരസ്‌കാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. പഠനോപകരണങ്ങൾ ബോർഡ് അംഗം ഡി. ധർമരാജൻ വിതരണം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവത്കണ ക്ലാസ് യൂണിയൻ കൗൺസിൽ അംഗം പി. എൻ. അനിൽകുമാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലേഖ സംസാരിച്ചു. ശാഖ പ്രസിഡന്റ് പി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രട്ടറി എച്ച്. സുരേഷ് സ്വാഗതവും യൂണിയൻ കൗൺസിലർ അഡ്വ. യു. ചന്ദ്രബാബു നന്ദിയും പറഞ്ഞു.