ഹരിപ്പാട് :പല്ലനയിലെ ദളിത് കുടുംബത്തെ വീട് കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആൾ ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് (എ.ഐ.ഡി.ആർ.എം) ഹരിപ്പാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഉണ്ണി ജെ.വാര്യത്ത് ,എ.ഐ.ഡി.ആർ.എം ഹരിപ്പാട് മണ്ഡലം ഭാരവാഹികളായ ഗോപി ആലപ്പാടൻ, ബിന്ദു കൃഷ്ണകുമാർ സംഭവ സ്ഥലം സന്ദർശിച്ചു. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും നിസാരമായ ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും, പ്രതിക്കെതിരെ ഉന്നതതല അന്വേക്ഷണം ആവശ്യപ്പട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പട്ടികജാതി പട്ടികവർഗ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മണിയുടെ കുടുംബം പരാതി നൽകി.