ഹരിപ്പാട്: ഹിമാലയൻ യോഗവിദ്യ മെഡിറ്റേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുപൂർണിമ ദിനാചരണവും ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും ഹിമാലയൻ മാസ്റ്റർ ഡോ.അഷറഫ് നിർവ്വഹിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഹിമാലയൻ മാസ്റ്ററുടെ ശിഷ്യഗണങ്ങൾ ഗുരുവിനെ ആദരിച്ചു.ട്രസ്റ്റ് പ്രസിഡൻറ് കെ എസ് പണിക്കർ, വൈസ് പ്രസിഡന്റ് മധുസൂദനക്കുറുപ്പ്, ട്രഷറർ വിജയകുമാർ, ഡയറക്ടർമാരായ ശ്യാമ പിള്ള,വത്സമ്മ എന്നിവർ പങ്കെടുത്തു.