ഹരിപ്പാട് : ഗാന്ധിഭവൻ സ്നേഹവീട് കുടുംബാംഗമായ പ്ലസ് വൺ വിദ്യാർത്ഥി സൂരജിന് സൈക്കിൾ സമ്മാനിച്ച ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് പുതുവർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗാന്ധിഭവന്റെ സംരക്ഷണത്തിൽ കഴിയുന്ന സൂരജിന് പഠനത്തിന് കരുവാറ്റയിൽ വരെ പോകാനാണ് ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബിന്റെ പ്രവർത്തകർ സൈക്കിൾ സമ്മാനിച്ചത്.ഗാന്ധിഭവൻ സ്നേഹവീട്ടിൽ നടന്ന ചടങ്ങിൽ ഗ്രേറ്റർ റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഷിജു രാജ്, ക്ലബ് അഡ്വൈസർ മുരുകൻ പാളയത്തിൽ, റോട്ടറി പബ്ലിക് ഫിഗർ ബാബുരാജ്, ഡോ. പ്രസന്നൻ,ധന്യ അനിൽ, രേഖ ഷിജു എന്നിവർ പങ്കെടുത്തു. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ സ്വാഗതവും സുരജ് നന്ദിയും പറഞ്ഞു.