ഹരിപ്പാട്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുട്ടം ഇ.എം.എസ് ഗ്രന്ഥശാല ആൻഡ് വായനശാല കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ് അധ്യക്ഷനായി. മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ, മിൽമ തെക്കൻ മേഖല ചെയർമാൻ മണി വിശ്വനാഥ്, കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി, ഗ്രന്ഥശാല പ്രസിഡന്റ് എം.ഡി.രാജു, കെ.വിശ്വപ്രസാദ്, ഐ.തമ്പി, ഷൈനി ഷാജി, കെ.വിജയകുമാർ, ആർ.വിജയകുമാർ, അഡ്വ.ജി.ഷിമുരാജ്, ജോൺ ചാക്കോ, രഘുനാഥപിള്ള, അനിരാജ്.ആർ.മുട്ടം, വേണു താച്ചയിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ സ്വാഗതവും എക്സി. അംഗം എം.ഡി.മോഹനൻ നന്ദിയും പറഞ്ഞു.