ghh

ഹരിപ്പാട്: മുട്ടം റോട്ടറി ക്ലബ്ബ്, ആയുഷ് ആയുർവേദ ഹോസ്പിറ്റലിന്റെയും മാവേലിക്കര പ്രിസൈസ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ കണിച്ചനല്ലൂർ ഗവ.എൽ.പി സ്കൂളിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.പി.അനിൽകുമാർ അധ്യക്ഷനായി. ചേപ്പാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ ജാസ്മിൻ, വി.സനിൽകുമാർ, ഐ.തമ്പി, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഇ.കെ.ചന്ദ്രൻ, ഹരികുമാർ മാടയിൽ, അഡ്വ. ജി.ഷിമുരാജ്, ഡോ.ഷീബാ നിധീഷ് എന്നിവർ സംസാരിച്ചു.