ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പദ്ധതിയായ പരബ്രഹ്മ വിദ്യാജ്യോതി -2024 വിദ്യാഭ്യാസ പുരസ്കാര വിതരണം നാളെ ഉച്ചയ്ക്ക് 2 ന് പരബ്രഹ്മ ക്ഷേത്ര 3-ാം നമ്പർ ഹാളിൽ നടക്കും. നൂറനാട്, പാലമേൽ, പള്ളിക്കൽ വില്ലേ ജുകളിലെ പതിനാറ് കരകളിൽ നിന്നും എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, പടനിലം എച്ച്.എസ്.എസിൽ നിന്ന് ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും. മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ രാധാകൃഷ്ണൻ രാധാലയം അധ്യക്ഷത വഹിക്കും. വിദ്യാജ്യോതി പുരസ്കാരങ്ങൾ എം.എസ്.അരുൺകുമാർ എം.എൽ.എ വിതരണം ചെയ്യും. പ്രൊഫ.അച്യുത്ശങ്കർ എസ്.നായർ മുഖ്യപ്രഭാഷണം നടത്തും. സി. റഹിം മുഖ്യ അതിഥിയാകും. പത്രസമ്മേളനത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ രാധാകൃഷ്ണൻ രാധാലയം,സെക്രട്ടറി കെ.രമേശ്,ട്രഷറർ കെ.ആർ.ശശിധരൻ പിള്ള,ജോയിന്റ് സെക്രട്ടറി പി.പ്രമോദ്, വൈസ് പ്രസിഡന്റ് രജിൻ എസ്.ഉണ്ണിത്താൻ, ക്ഷേമകാര്യ കൺവീനർ വി.എസ്.നാണുക്കുട്ടൻ , കൺവീനർ വി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.