ആലപ്പുഴ : ജില്ലയുടെ ആരോഗ്യ രംഗത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡ്രഗ്സ് ഡിപ്പാർട്ട്മെന്റും ഒാൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.അനിൽ സ്വാഗതം പറഞ്ഞു. ഡ്രഗ്സ് ഇൻസ്പെക്ടർമാരായ സൈന എസ്,എലിസബത്ത് മെൽവിൻ എന്നിവർ ക്ലാസ് നയിച്ചു. എസ്.ബാലചന്ദ്രൻ നന്ദി പറഞ്ഞു.