പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം വടക്കുംകര ശ്രീഭദ്ര വിലാസം ദേവി ക്ഷേത്രം ദേവസ്വം കമ്മിറ്റിയുടേയും ശ്രീഭദ്രാ സേവാ സമിതിയുേടേയും സംയുക്താഭിമുഖ്യത്തിൽ, 28 മുതൽ ഗുരുദേവ ദർശന പഠന ക്ലാസ് ആരംഭിക്കും.28 ന് വൈകിട്ട് 3 ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. എല്ലാ ഗുരുദേവ വിശ്വാസികൾക്കും ക്ലാസിൽ പങ്കെടുക്കാം.എല്ലാ മാസവും ഒന്നിടവിട്ട ഞായറാഴ്ചകളിൽ വൈകിട്ട് 3 മുതൽ 4.30 വരെയാണ് ക്ലാസ്. തൈക്കാട്ടുശ്ശേരി ഗുരുകുലം ഗുരുദേവ ആദ്ധ്യാത്മിക പഠന കേന്ദ്രമാണ് ക്ലാസ് നയിക്കുന്നത്. രജിസ്ട്രേഷന് :9495227933 .