ചേർത്തല:ചേർത്തല ഗവ. പോളിടെക്നിക് കോളേജ്,കായംകുളം വനിതാ പോളിടെക്നിക് കോളേജ്,പുന്നപ്ര കാർമൽ പോളി ടെക്നിക് കോളേജ്, അരൂർ കെൽട്രാക്,കെ.വി.എം. പോളിടെക്നിക് കോളേജ് എന്നീ സ്ഥാപനങ്ങളിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് പ്രകാരം പേര് രജിസ്റ്റർ ചെയ്തവർക്കായുള്ള കൗൺസിലിംഗ് 24,25,26 തീയതികളിൽ നടക്കും.
കൗൺസിലിംഗിന് രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള അപേക്ഷകർ റാങ്ക് പട്ടിക പ്രകാരം നിർദ്ദേശിച്ചിട്ടുള്ള തീയതിയിലും സമയത്തും ആവശ്യമായ രേഖകളും ഫീസും സഹിതം രക്ഷാകർത്താവിനോടൊപ്പം ചേർത്തല ഗവ.പോളിടെക്നിക് കോളജിൽ ഹാജരായി പ്രവേശനം നടത്തണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, www.gptccherthala.orgൽ. ഫോൺ: 9494695169, 9447609596, 0478 2813427.