ചാരുംമൂട് : കരിമുളയ്‌ക്കൽ ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ,പി. കേശവദേവ് അനുസ്മരണ സായാഹ്നം നടത്തി. ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് രജനി ഉദ്ഘാടനം ചെയ്തു, ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.പി.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു, ചുനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരായ രേഖ ആർ.താങ്കൾ, ഷാനവാസ്‌ വള്ളികുന്നം എന്നിവർ സാഹിത്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സിനുഖാൻ, ചുനക്കര ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ, കെ.സണ്ണിക്കുട്ടി, വി.ആർ.സോമൻ, ഫാ.സാം കുട്ടംപേരൂർ, രതീഷ് കുമാർ കൈലാസം എന്നിവർ സംസാരിച്ചു