photo


ആലപ്പുഴ : പെണ്ണുക്കര, ചെങ്ങന്നൂർ ഭാഗങ്ങളിൽ മോഷണവും മോഷണശ്രമവും നടത്തിയയാളെ ചെങ്ങന്നൂർ പൊലീസ് സാഹസികമായി പിടികൂടി. കോട്ടയം കുറിച്ചി മലകുന്നം ഭാഗത്ത് തിരുവാതിര വീട്ടിൽ നിന്നും ആലാ പെണ്ണുക്കര വടക്ക് കിണറുവിള കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന ബിനു (മൊട്ട ബിനു-42) ആണ് പിടിയിലായത്.