മുഹമ്മ: പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽക്കുമ്പോൾ ഇന്ത്യയുൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങൾ കുടുംബ ബന്ധങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ജസ്റ്റിസ് നഗരേഷ് പറഞ്ഞു. എസ്.എൽ പുരം സദാനന്ദൻ സ്മാരക സമിതിയുടെ വാർഷികാഘോഷ ഉദ്ഘാടനവും പ്രതിഭാ പുരസ്കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം . എസ്.എൽ പുരത്തിന്റെ പേരിലുള്ള പ്രതിഭാ പുരസ്കാരത്തിന് അർഹരായ മുൻ എം.എൽ.എ രാജു എബ്രഹാം ,നാടക കലാകാരൻ ബാബു ചാക്കോളാസ് എന്നിവർക്ക് ജസ്റ്റിസ് നഗരേഷ് പുരസ്കാര സമർപ്പണം നടത്തി. സമിതി ചെയർമാൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു. പി.സാബു കണ്ണാർകാട്, പഞ്ചായത്തംഗം ഗീതാകുമാരി, അഡ്വ.പി.പി.ബൈജു ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി.പ്രീയേഷ് കുമാർ, ഉത്തമക്കുറുപ്പ്, സുഗുണൻ പാലത്തിങ്കൽ, എൻ.രാജീവ്, രാജു പള്ളിപറമ്പിൽ, കെ.എസ്. സേതുനാഥ് എന്നിവർ സംസാരിച്ചു. അഭയൻ കലവൂർ, ജാക്സൺ കെ.പി.എ.സി എന്നിവരെ ചടങ്ങിൽ ആദരിച്ചു.