s

ആലപ്പുഴ : സംസ്ഥാനം നിർദ്ദേശിച്ച 175ൽ പഞ്ചായത്തുകളിൽ ശേഷിക്കുന്ന 109 എണ്ണത്തെ കൂടി സി.ആർ.ഇസഡ് കാറ്റഗറി രണ്ടിലേക്ക് ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. നാലുവർഷത്തോളമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ ലഭ്യത, ജനസാന്ദ്രത, തീരദേശ പഞ്ചായത്തുകളുടെ വികസിത സ്വഭാവം, എന്നിവ കണക്കിലെടുക്കാതെയാണ് നിലവിൽ പ്ലാൻ തയാറാക്കിയിരിക്കുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.