മാവേലിക്കര: പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുവാനും ബസ് സർവ്വീസുകൾ കാര്യക്ഷമമാക്കുവാനും മോട്ടോർ വാഹനവകുപ്പ് ജനകീയസദസ് സംഘടിപ്പിക്കുന്നു.എം.എൽ.എമാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരെ ഉൾക്കൊളളിച്ചാണ് ജനകീയസദസ് നടത്തുക. മാവേലിക്കര നിയോജകമണ്ഡലത്തിലെ ജനകീയ സദസ് ഇന്ന് ഉച്ചയ്ക്ക് 3ന് പി.ഡബ്ലിയു.ഡി റസ്റ്റ്ഹൗസിൽ നടക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും.