ആലപ്പുഴ : ശക്തമായ തിരമാലയിൽപ്പെട്ട യുവാവിനെ ലൈഫ് ഗാർഡിന്റെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായി. പുളിങ്കുന്ന് പയ്യൻപള്ളിച്ചിറ കൃഷ്ണൻകുട്ടിയുടെ മകൻ വിപീഷി(55) നെയാണ് ആലപ്പുഴ ബീച്ചിൽ രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. ലൈഫ് ഗാർഡുമാരായ വിനോദ്, മണിയൻ, ഷിബു, സന്തോഷ്, അനിൽകുമാർ എന്നിവർ ചേർന്നാണ് രക്ഷപെടുത്തിയത്.