തൈക്കൽ : എസ്.എൻ.ഡി.പിയോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ ചെമ്പഴന്തി കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച 10ന് കൺവീനർ സുരേഷിന്റെ അധ്യക്ഷതയിൽ ചേരും. ചേർത്തല യൂണിയൻ ഗുരുദേവ ദർശനപഠനവിഭാഗം കോ ഓർഡിനേറ്റർ മനോജ്‌ മാവുങ്കൽ ഉദ്ഘാടനം ചെയ്യും.