tur

തുറവൂർ: എസ്.എൻ.ഡി.പി യോഗം 776 -ാം നമ്പർ തഴുപ്പ് ശാഖയിലെ യൂത്ത് മൂവ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ജ്യോതിഷത്തിൽ ഡോക്ടറേറ്റ് നേടിയ ഷാജികുമാറിനേയും ആദരിച്ചു. എസ്.എൻ.ഡി.പി യോഗം അരൂർ മേഖലാ കൺവീനർ കെ.എം.മണിലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് രതീഷ് അഞ്ചുതൈക്കൽ അദ്ധ്യക്ഷനായി.എസ്.എൻ.ഡി.പി യോഗം ശാഖാപ്രസിഡൻറ് സുനിൽ കുമാർ, സെക്രട്ടറി ആർ.ഹരീഷ്, വൈസ് പ്രസിഡൻ്റ് വി.കെ.തിലകൻ, യൂത്ത് മൂവ്മെന്റ് മേഖലാ ഭാരവാഹികളായ രാജുക്കുട്ടൻ,എസ്.അനീഷ്, അലൈനാഥ് എന്നിവർ സംസാരിച്ചു.