s

തുറവൂർ : തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേയുടെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്നുണ്ടായ ജനങ്ങളുടെ തീരാദുരിതം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ - തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 30 ന് ദേശീയപാതയിൽ മനുഷ്യച്ചങ്ങല തീർക്കും. വൈകിട്ട് 4ന് അരൂർ മുതൽ തുറവൂർ വരെ കിഴക്കേ പാതയോരത്താണ് മനുഷ്യ ച്ചങ്ങല സംഘടിപ്പിക്കുന്നതെന്ന് സമിതി ഭാരവാഹികളായ ജെ.ആർ.അജിത്ത്, സനീഷ് പായിക്കാട് എന്നിവർ അറിയിച്ചു.